നെടുമങ്ങാട്: പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന പേട്ട മുട്ടത്തറ വള്ളക്കടവ് പതിനാർകാൽ മണ്ഡപം പള്ളത്തുവീട്ടിൽ അബൂതാഹിറി(26) നെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അർധരാത്രി മണിയോടെ കമ്മിപള്ളി ഭാഗത്താണ് കേസിനാസ്പദമായ സംഭവം. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. വഞ്ചിയൂർ, പേരൂർക്കട, വലിയതുറ, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അബൂതാഹിർ.
Read Also : ഏഷ്യ-യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് അതിവേഗം പടരുന്നു : ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം
നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രേമ, എ.എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ ബാദുഷാമോൻ, രതീഷ്, റോബിൻസൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments