ErnakulamKeralaLatest NewsNews

പഠനം മുടങ്ങിയിട്ട് രണ്ട് വർഷമായി, ക്ലിനിക്കൽ പരിശീലനത്തിന് സഹായിക്കണം: ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ

ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബജറ്റിൽ ധനസഹായം ഉറപ്പാക്കിയ സർക്കാർ, കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ എത്തിയ വിദ്യാർത്ഥികളെ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ഹർജിക്കാരുടെ ആക്ഷേപം.

കൊച്ചി: കൊവിഡ് പ്രതിസന്ധി നീങ്ങി എല്ലാ മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, തങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ചൈനയിൽ പഠിക്കുന്ന മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ. യാത്രാനുമതി ലഭിക്കാത്തതിനാൽ തന്നെ കോളേജിലേക്ക് ഇതുവരെ മടങ്ങിപ്പോകാൻ കഴിയാത്ത ഇവർക്ക്, അനിവാര്യമായ ക്ലിനിക്കൽ പരിശീലനം 2 വർഷമായി മുടങ്ങിയിരിക്കുകയാണ്.

Also read: ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്

ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികൾ മെഡിക്കൽ പരിശീലനത്തിന് അനുവാദം ചോദിച്ചിട്ടും ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ടു. തുടർപഠനം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഇവർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബജറ്റിൽ ധനസഹായം ഉറപ്പാക്കിയ സർക്കാർ, കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ എത്തിയ വിദ്യാർത്ഥികളെ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ഹർജിക്കാരുടെ ആക്ഷേപം.

യുദ്ധാന്തരീക്ഷത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്ക് സർക്കാർ ഞൊടിയിടയിൽ തുടർപഠന സഹായം പ്രഖ്യാപിച്ചപ്പോൾ, രണ്ട് വർഷം മുൻപ് എത്തിയ ഇവർ ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ സംസ്ഥാനത്ത് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് വാതിലുകൾ മുട്ടുകയാണ്. ഓൺലൈൻ വഴി ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും, ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button