കറാച്ചി: കാണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയവരിൽ തലവനായ, സഫറുള്ള ജമാലിയെ കറാച്ചിയിൽ വെച്ച് കൊലപ്പെടുത്തിയതെന്നതായിരുന്നു ആ റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതർ, ഇയാളുടെ സഹ ഹൈജാക്കർ സഹൂർ മിസ്ത്രിയെ കൊലപ്പെടുത്തിയിരുന്നു.
എന്നാല്‍, ജമാലി എന്നയാള്‍ ഹൈജാക്കര്‍മാരില്‍ ഉൾപ്പെട്ട ആളല്ലെന്ന് റിപ്പോർട്ട്. ജമാലി എന്നയാൾ കാണ്ഡഹാർ ഹൈജാക്കിൽ ഉൾപ്പെട്ട ഭീകരൻ ആണെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഇയാൾ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. എയർലൈൻസ് വിമാനം റാഞ്ചിയ ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രിയാണ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടതെന്നും ജമാലിയുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട്. ഹൈജാക്കിംഗ് നടന്ന് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും, ഹൈജാക്കിംഗിൽ സഫറുള്ള ജമാലി എന്ന ഏതെങ്കിലും തീവ്രവാദി ഉൾപ്പെട്ടിട്ടുള്ളതായി സ്ഥിരീകരണമില്ല.
1999 ഡിസംബറിൽ വിമാനം ദുബായിൽ വെച്ച് ഭീകരർ ഹൈജാക്ക് ചെയ്തപ്പോൾ, യാത്രക്കാരിയും നവവധുവായ റുപിൻ കത്യാലിനെ തീവ്രവാദിയായ മിസ്ത്രി കൊലപ്പെടുത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ ഇബ്രാഹിം അസ്ഹർ, റൗഫ് അസ്ഗർ, സഹൂർ മിസ്ത്രി, ഷാഹിദ് അക്തർ സെയ്ദ്, 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ എന്നിവരാണ് അഞ്ച് ഹൈജാക്കർമാർ. ഈ ലിസ്റ്റിലും ജമാലിയുടെ പേരില്ല.
അഞ്ച് ഭീകരരിൽ ആദ്യം മരണപ്പെട്ടത് റൗഫ് ആയിരുന്നു. ഇയാളുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോർട്ട്. ഒരാളെ 2001 ഡിസംബർ 13 ന് ഇന്ത്യൻ സുരക്ഷാ സേന വധിച്ചു. ഇതിൽ മൂന്നാമനായിരുന്നു മാർച്ച് 7 ന് കൊല്ലപ്പെട്ട മിസ്ത്രി. തീവ്രവാദ വിരുദ്ധ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇബ്രാഹിം അസ്ഹറും ഷാഹിദ് അക്തർ സെയ്ദും മാത്രമേ നിലവിൽ പാകിസ്ഥാനിൽ ജീവിച്ചിരിപ്പുള്ളൂ. കറാച്ചിയിൽ നിന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രദേശത്ത് ഇവർ താമസം മാറ്റിയതായാണ് സൂചന.അതിനാൽ, രണ്ടാമത്തെ ഭീകരനായ സഫറുള്ള ജമാലിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കൃത്യമല്ലെന്നാണ് സൂചന.
Another Hijacker Zafarullah Jamali, who was part of Indian plane IC814 hijacking on December 24, 1999, killed by unknown person in Karachi. ??
But we are innocent…we know nothing about this…??#IgMp pic.twitter.com/IdrrWexDE4
— Hari (@Hari46434677) March 16, 2022
രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിനു തിരശ്ശീല വീണത് 1999 ഡിസംബർ 31 നായിരുന്നു. തോക്കുധാരികളായ 5 പാകിസ്ഥാൻകാർ വിമാനം റാഞ്ചിയെടുത്ത് കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ റാഞ്ചികൾക്കു മുന്നിൽ ഒടുവിൽ സർക്കാരിന് മുട്ടുകുത്തേണ്ടി വന്നു. അടൽ ബിഹാരി വാജ്‌പേയി സർക്കാർ, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം, കാഠ്മണ്ഡുവിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് അമൃത്സർ വഴി തിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇന്ത്യൻ ജയിലിൽ പൂട്ടിയിട്ടിരുന്ന മൗലാന മസൂദ് അസ്ഹർ അടക്കം മൂന്ന് പേരെ മോചിപ്പിച്ചിരുന്നു.
Post Your Comments