Latest NewsKeralaNews

കെ റെയിലിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയനെതിരെ രംഗത്ത്

മുഖ്യമന്ത്രിയായി അധികാരത്തിലേറിയ അന്ന് മുതല്‍ തുടങ്ങിയതാണ് കേരളത്തിന്റെ ദുരിതം

കോട്ടയം: പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെതിരെ സ്ത്രീകളടക്കമുള്ളവര്‍ രംഗത്ത് എത്തി. വോട്ട് ചെയത് ജയിപ്പിച്ചതിന് തങ്ങള്‍ക്ക് കിട്ടിയെന്നായിരുന്നു പ്രതിഷേധക്കാരില്‍ ചിലരുടെ പ്രതികരണം.
ഇത്രയും ധൃതിപ്പെട്ട് കെ- റെയില്‍ നടത്താന്‍ ആരാണ് ഇപ്പോള്‍ കാസര്‍കോട് പോകുന്നത് എന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

Read Also : ലൈംഗികാതിക്രമത്തിന് ഇരയായി, മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പെൺകുട്ടി: അതിവേഗം നടപടിയെടുത്ത് സർക്കാർ

‘എത്ര റോഡുകളാണ് താറുമാറായി കിടക്കുന്നത്. സര്‍ക്കാര്‍ അത് ആദ്യം നന്നാക്കണം. വല്ലാര്‍പാടം പദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്കായി ഒഴിപ്പിച്ചവരെ ആദ്യം പുനരധിവസിപ്പിക്കണം. അസുഖം വരുമ്പോള്‍ ഭാര്യയുമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് ആണല്ലോ പോകാറുള്ളത്. കേരളത്തില്‍ ആശുപത്രി ഇല്ലാഞ്ഞിട്ടാണോ പോകുന്നത്. തങ്ങള്‍ക്കും രോഗം വരാറുണ്ട് ചികിത്സ ഉറപ്പാക്കാന്‍ നല്ല ആശുപത്രികള്‍ ആദ്യം പണിയൂ. ജനങ്ങളുടെ കാശ് കൊണ്ടാണ് പിണറായി അമേരിക്കയിലേക്കും ദുബായിലേക്കുമെല്ലാം പോകുന്നത് എന്ന് മറക്കേണ്ട’, പ്രതിഷേധക്കാര്‍ പറഞ്ഞു.

‘മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലേറിയ അന്ന് മുതല്‍ തുടങ്ങിയത് ആണ് കേരളത്തിന്റെ ദുരിതം. കേരളം മുടിഞ്ഞു. നിപ്പ, പ്രളയം , കൊറോണ തുടങ്ങി ഒന്നിന് പുറകേ ഒന്നായി വരുന്നുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഇപ്പോഴും തെരുവില്‍ ആണ് അന്തിയുറങ്ങുന്നത്. പ്രളയത്തിന്റെ പേരില്‍ പിരിച്ച പണമെല്ലാം എവിടെ ?. ചോര നീരാക്കി സമ്പാദിച്ച കാശുകൊണ്ട് വാങ്ങിയ സ്ഥലവും വീടും പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ദൈവം ചോദിക്കും’, പ്രതിഷേധക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button