ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സൂപ്പർ പേസർ ജസ്പ്രീത് ബുംറ. ബൗളര്‍മാരുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബുംറ നാലാം സ്ഥാനത്തെത്തി. എന്നാൽ, ഇന്ത്യയൂടെ മുൻ നായകന് വിരാട് കോഹ്ലിയ്ക്ക് നിലവിലെ സ്ഥാനം നഷ്ടമായി. വിരാട് കോഹ്ലി അഞ്ചില്‍ നിന്നും ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പരയില്‍ അഞ്ചുവിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ ബുംറ 830 പോയിന്റ് നേടിയാണ് നാലാം സ്ഥാനത്തെത്തിയത്. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ബുംറയെ കൂടാതെ, ഇന്ത്യയുടെ രവി ചന്ദ്രന് അശ്വിനുമുണ്ട്. 850 പോയന്റുമായി രണ്ടാം സ്ഥാനത്താണ് അശ്വിന്. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമന്.
Read Also:- ദിവസവും ഇലക്കറികൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ മൂന്നാമതും പാകിസ്ഥാന്റെ ഷഹീന് അഫ്രീദി അഞ്ചാം സ്ഥാനത്തും നില്ക്കുന്നു. ബാറ്റ്സ്മാൻമാരിൽ അഞ്ചാം സ്ഥാനത്തായിരുന്ന കോഹ്ലി ഒമ്പതാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. നായകന് രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ആദ്യ പത്തിലുണ്ട്. രോഹിത് ആറാമതും പന്ത് പത്താമതുമാണ്. ഓസ്ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്നാണ് പട്ടികയില്‍ ഒന്നാമത്.
Post Your Comments