Latest NewsNewsIndia

ഹിജാബ് നിരോധന ഉത്തരവ്: കർണാടകയിൽ ഇന്ന് ബന്ദ്, നിരോധനാജ്ഞ തുടരുന്നു

കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി വിധിച്ചത്.

ബം​ഗളൂരു: ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കോടതി ഉത്തരവിനെതിരെ കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്. തീരമേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ അടക്കം നിരോധനാജ്ഞ തുടരുകയാണ്. റാലികൾ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ഹിജാബ് ഉത്തരവിന് എതിരായ പ്രതിഷേധം അറിയിച്ചാണ് കടകൾ അടച്ചുള്ള പ്രതിഷേധം. സംഘർഷസാധ്യത കണക്കിലെടുത്താണ് തീരമേഖലകളിൽ പൊലീസ് പരിശോധന കൂട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് എർപ്പെടുത്തിയിരിക്കുകയാണ്.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി വിധിച്ചത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button