ന്യൂഡൽഹി: ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ, ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം. സിനിമ പറയുന്ന ചരിത്രം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 1990-ലെ കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. തീവ്രവാദ സംഘടനകളുടെ കൽപ്പന പ്രകാരം കശ്മീരി പണ്ഡിറ്റുകളെ കൊന്നൊടുക്കിയവരെയും അതിന്റെ ഇരകളായവരെയും ഇന്ത്യ വീണ്ടുമൊരിക്കൽ കൂടി ഓർമിക്കുന്നു.
‘ഒന്നുങ്കിൽ മതപരിവർത്തനം ചെയ്യുക, അല്ലെങ്കിൽ മരിക്കുക, അതുമല്ലെങ്കിൽ ഓടിയൊളിക്കുക’ എന്നായിരുന്നു തീവ്രവാദികൾ പണ്ഡിറ്റുകൾക്ക് നൽകിയ നിർദേശം. നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ കശ്മീർ താഴ്വരയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) കുപ്രസിദ്ധനായ കൊലയാളിയായ ഫാറൂഖ് അഹമ്മദ് ദാർ ആയിരുന്നു ഏറ്റവും അധികം ആളുകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
Also Read:966 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തീവ്രവാദ സംഘടനയുടെ ‘കൊലപാതക’ ഉത്തരവ് നടപ്പിലാക്കിയവരിൽ പ്രമുഖനായിരുന്നു ഇയാൾ. ബിട്ട കരാട്ടെ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനായ ഫാറൂഖ്, ഏകദേശം 40 ഓളം പേരെയാണ് കൊലപ്പെടുത്തിയത്. കണക്കുകളിൽ 24 എന്നാണെങ്കിലും, താൻ 40 ഓളം ആളുകളെ കൊലപ്പെടുത്തി എന്ന് അറസ്റ്റിലായ ശേഷം ഇയാൾ തന്നെ പറഞ്ഞിരുന്നു. ‘കശ്മീർ ഫയൽസ്’ എന്ന സിനിമ റിലീസ് ആയതിന്റെ പശ്ചാത്തലത്തിൽ, 1991-ൽ ഫാറൂഖ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം വീണ്ടും ചർച്ചയാകുന്നു.
1990-ൽ വംശഹത്യ നടപ്പാക്കിയപ്പോൾ, 40-ലധികം കശ്മീരി പണ്ഡിറ്റുകളെ ഉറപ്പായും താൻ കൊന്നിട്ടുണ്ടെന്ന് ഫാറൂഖ് വെളിപ്പെടുത്തിയിരുന്നു. കൃത്യമായ കണക്ക് അറിയില്ലെങ്കിലും ഏകദേശം 30-40-ലധികം പേരെ കൊന്നതായി കണക്കാക്കാമെന്നായിരുന്നു ഇയാൾ പറഞ്ഞത്. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകളെ ഭയപ്പെടുത്തുന്ന പേരായിരുന്നു ബിട്ട കരാട്ടെ എന്നത്. ‘പണ്ഡിറ്റുകളുടെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.
Also Read:കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
1990 ജനുവരിയിൽ, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യയെ ഭീകരർ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, തടവിലായിരുന്ന തീവ്രവാദികളെ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വംശഹത്യ ആരംഭിച്ചത്. ബിട്ട കരാട്ടെ ആയിരുന്നു വംശഹത്യക്ക് നേതൃത്വം നൽകിയത്. 1990 ജൂണിൽ അറസ്റ്റിലാകുന്നതുവരെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനായിരുന്നു ഇയാൾ. 1991-ൽ തടങ്കലിൽ കഴിയുമ്പോൾ ബിട്ട ഒരു അഭിമുഖം നൽകുകയുണ്ടായി. ഏകദേശം 31 വർഷം മുമ്പ്. അന്നത്തെ അഭിമുഖത്തിൽ താൻ പ്രാദേശിക ഭരണകൂടത്തിന്റെ ഉപദ്രവം കാരണമാണ് തീവ്രവാദിയായതെന്നായിരുന്നു ബിട്ട പറഞ്ഞത്.
‘ഞാൻ ഇന്ത്യൻ ഭരണകൂടത്തിന്റെ ഒരു ശത്രു ആയിത്തീർന്നു. അതിർത്തി കടന്ന് പാകിസ്ഥാനിൽ എത്തി പരിശീലനം നേടി. ഭീകരരെ റിക്രൂട്ട് ചെയ്യുന്നവരെ വിശ്വാസമില്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന പരിശീലകർ, സ്ഥലങ്ങൾ എപ്പോഴും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടിരുന്നു. ഞാൻ നിരപരാധികളെ കൊന്നിട്ടില്ല. മുകളിൽ നിന്ന് വന്ന ഉത്തരവുകൾ ഞാൻ പാലിക്കുകയാണ് ചെയ്തത്’, ബിട്ട പറഞ്ഞു.
ജെ.കെ.എൽ.എഫിന്റെ ഏറ്റവും മുതിർന്ന കമാൻഡർ അഷ്ഫാഖ് മജീദ് വാനിയാണ് കാശ്മീരി പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്യാൻ ഉത്തരവിട്ടതെന്ന് ബിട്ട കരാട്ടെ പറഞ്ഞു. ബിട്ട കരാട്ടെ ഉൾപ്പെടെയുള്ളവരെ തീവ്രവാദ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് കൊണ്ടുപോയത് വാനി ആയിരുന്നു. ഇയാൾ പിന്നീട് ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 1990-ൽ സുരക്ഷാ സേനയ്ക്ക് നേരെ കൈ ഗ്രനേഡ് എറിഞ്ഞ വാനിയെ ‘ജെനുവിൻ ആയ വ്യക്തി’ എന്നായിരുന്നു ബിട്ട വിശേഷിപ്പിച്ചത്.
Also Read:ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്നു : യുവതി അറസ്റ്റിൽ
‘കശ്മീരിനെ ഇന്ത്യയിൽ നിന്ന് എടുക്കാനാകുമെന്ന് ഞങ്ങൾ കരുതി. ഞാൻ ഒരിക്കലും എന്റെ സ്വന്തം ഇഷ്ടപ്രകാരം ആരെയും കൊന്നിട്ടില്ല. അഷ്ഫാഖ് മജീദ് വാനിയിൽ നിന്ന് എനിക്ക് ഓർഡർ ലഭിച്ചു. അയാൾ കൊല്ലാൻ പറഞ്ഞവരെയാണ് ഞാൻ കൊന്നത്. അല്ലാതെ, ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല. എന്റെ സഹോദരനെയോ അമ്മയെയോ കൊല്ലാൻ അദ്ദേഹം എന്നോട് ഉത്തരവിട്ടിരുന്നെങ്കിൽ, ഞാൻ അവരെയും കൊല്ലുമായിരുന്നു’, ബിട്ട പറഞ്ഞു.
അത് അടിമത്തമല്ലേ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ബിട്ട നൽകിയ മറുപടി. ‘പുതിയതായി സംഘടനയിൽ ചേരുമ്പോൾ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു കരാറിൽ ഒപ്പിടാൻ അവർ നമ്മളോട് ആവശ്യപ്പെടും. അത് വായിച്ച് നോക്കി, അതിന് സമ്മതമല്ലെന്ന് പറഞ്ഞാൽ അവനെ പരിശീലനത്ത് കൊണ്ടുപോകില്ല. ഞങ്ങൾ നിരപരാധികളെ കൊന്നിട്ടില്ല. പക്ഷെ, കൊല്ലപ്പെട്ടവർ ചെയ്ത തെറ്റെന്താണെന്ന് എനിക്കറിയില്ല’, ബിട്ട വ്യക്തമാക്കി.
ബിട്ടയെ ‘ഭീകരനായ കൊലയാളി’ എന്നായിരുന്നില്ല അന്നത്തെ, ജമ്മു കശ്മീർ പോലീസ് മേധാവി ജെഎൻ സക്‌സേന വിശേഷിപ്പിച്ചത്. ‘നിർബന്ധിത കൊലയാളി’ എന്നായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് ബിട്ട ക്രൂരമായ ചില കൊലപാതകങ്ങൾ നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Also Read:രാത്രി മുഴുവന്‍ ഫാനിട്ടുറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
‘എത്രപേരെ കൊന്നു എന്ന് എനിക്ക് കൃത്യമായ ഓർമ്മയില്ല. 10-12 പേരെ കൊന്നിട്ടുണ്ടാകാം. ചിലപ്പോൾ 40 ആയിരിക്കാം. ഞാൻ കൊന്നവരിൽ മുസ്ലീങ്ങളുമുണ്ടായിരുന്നു. എന്നാൽ, മിക്കവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവരെ കൊല്ലാനായിരുന്നു എനിക്ക് മുകളിൽ നിന്ന് ലഭിച്ച ഉത്തരവ്. സതീഷ് കുമാർ ടിക്കൂ എന്നയാളെ ആണ് ഞാൻ ആദ്യം കൊലപ്പെടുത്തിയത്. അവനെ കൊല്ലാൻ മുകളിലുള്ളവരിൽ നിന്ന് എനിക്ക് കൽപ്പന തന്നു. അവൻ ഒരുപക്ഷെ ആർ.എസ്.എസിൽ നിന്നുള്ള ആളായിരിക്കാം. അവനെ കൊല്ലാനുള്ള ഉത്തരവ് ലഭിച്ചു’, ബിട്ട വെളിപ്പെടുത്തി.
ബിട്ട കരാട്ടെ എന്ന ഫാറൂഖ് അഹമ്മദ് ദാറിന്റെ അടുത്ത സുഹൃത്തായിരുന്നു സതീഷ് ടിക്കൂ. ഇയാൾ ഒരു പ്രാദേശിക വ്യവസായിയും കൂടിയായിരുന്നു. 30 മീറ്റർ അകലെ നിന്ന് പോലും ആളുകൾക്ക് നേരെ കൃത്യമായി നിറയൊഴിക്കാൻ ബിട്ടയ്ക്ക് കഴിയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയും ഇയാൾ വെടിയുതിർത്തിരുന്നു.
Also Read:ചൈനയ്ക്ക് പിന്നാലെ ശ്വാസംമുട്ടി ദക്ഷിണ കൊറിയയും: കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ
‘ഞാൻ മുഖം മറയ്ക്കാതെയാണ് ആളുകളെ കൊല്ലാൻ പോയത്. എന്റെ ലക്ഷ്യം ഒരിക്കലും തെറ്റിയിട്ടില്ല. കൊല്ലാൻ എന്നെ ചുമതലപ്പെടുത്തിയ എല്ലാ ആളുകളെയും ഞാൻ കൊന്നു. പിസ്റ്റൾ ഉപയോഗിച്ചുള്ള വെടിവയ്പ്പ് കഠിനമാണ്. ഇതിന് പേശികളുടെ ശക്തി ആവശ്യമാണ്. ആ കരുത്ത് എനിക്കുണ്ടായിരുന്നു. ആളുകളുടെ തലയും ഹൃദയവും ആയിരുന്നു ഞാൻ ലക്ഷ്യമിട്ടിരുന്നത്. ആദ്യ വെടിയിൽ തന്നെ ചിലർ തീർന്നു. ആദ്യമൊക്കെ കൊല്ലുന്നതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. പിന്നീട് അത് മാറി. 1988ൽ ആണ് പരിശീലനത്തിനായി ഞാൻ കാശ്മീരിലേക്ക് പോയത്. അപ്പപ്പോൾ അവർ പറഞ്ഞത്, ‘കാശ്മീർ താഴ്‌വരയിൽ വേണ്ടത്ര പ്രവർത്തിച്ചാൽ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച് കശ്മീരിനെ സ്വതന്ത്രമാക്കും’ എന്നായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്തില്ല. അവർ ഞങ്ങളെ ഒറ്റിക്കൊടുത്തു. ഇത് സങ്കടകരമാണ്’, ബിട്ട പറഞ്ഞു. ഇന്ത്യയിൽ നിന്നും കാശ്മീരിനെ വേർപ്പെടുത്തുക എന്നത് അസാധ്യവും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണെന്ന് ബിട്ട അഭിമുഖത്തിൽ വ്യക്തമാക്കി.
എന്നിരുന്നാലും, അറസ്റ്റിലായി 16 വർഷത്തിന് ശേഷം 2006-ൽ ബിട്ട കരാട്ടെ ജാമ്യത്തിൽ പുറത്തിറങ്ങി. പൊതുസുരക്ഷാ നിയമം (പിഎസ്എ) പ്രകാരമുള്ള തടങ്കൽ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ബിട്ട ജയിൽ മോചിതനായി. മോചിതനായി തിരിച്ചെത്തിയ ബിട്ടയ്ക്ക് കശ്മീരിൽ ഉജ്ജ്വല സ്വീകരണമായിരുന്നു ലഭിച്ചത്. ജെ.കെ.എൽ.എഫിന്റെ ഒരു വിഭാഗം ഇയാളുടെ മേൽ പുഷ്പ ദളങ്ങൾ വർഷിച്ച് ഘോഷയാത്ര നടത്തി. ബൊക്ക നൽകിയായിരുന്നു ബിട്ടയെ ഇവർ സ്വീകരിച്ചത്.
Post Your Comments