എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത്തരം പ്രവണതകളിൽ നിന്ന് പ്രതിപക്ഷം പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‘കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ല. എങ്ങനെ എല്ലാം പ്രകോപനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സർവ്വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്ന് പ്രതിപക്ഷം പിൻമാറണം. ഇതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണ്,’ പിണറായി വിജയൻ പറഞ്ഞു.

മോശമായി പെരുമാറിയാല്‍ പ്രമോഷൻ തടസ്സപ്പെടും: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം

കോൺഗ്രസ് ഏത് രീതിയിലേക്ക് മാറുന്നുയെന്നതിന്റെ തെളിവാണ് ഇതിലൂടെ കാണുന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാൻ ശ്രമിക്കരുതെന്നും അത് നാടിന് വിനാശകരമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Share
Leave a Comment