തൃശൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന സന്ധ്യയാണ് (23) പിടിയിലായത്.
തൃശൂർ നഗരത്തിൽ ബാറ്റാ ബസ് സ്റ്റോപ്പിനു സമീപം ആണ് സംഭവം. തിരക്കുള്ള ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ സ്വർണമാലയും ലോക്കറ്റുമാണ് ഇവർ കവർന്നത്. ഉടൻ വീട്ടമ്മ ബഹളം വെക്കുകയായിരുന്നു.
തുടർന്ന്, യാത്രക്കാർ തടഞ്ഞുവെച്ച യുവതിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും വനിതാ പൊലീസ് എത്തി ചോദ്യം ചെയ്തു. ദേഹപരിശോധനയിൽ വീട്ടമ്മയുടെ സ്വർണമാലയും ലോക്കറ്റും കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments