മുംബൈ: 2022 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഹാര്‍ദ്ദിക് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദ്ദിക് കുറച്ച് ദിവസം എന്‍സിഎയില്‍ ചെലവഴിച്ച ശേഷം ടീമിനൊപ്പം ചേരും.
നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെല്ലാം എന്‍സിഎയില്‍ എത്തിയിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ക്യാമ്പിലുണ്ട്.
Read Also:- അരി ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്!
‘ഹാര്‍ദ്ദിക് ബംഗളൂരുവിലേക്ക് തിരിച്ചു. അദ്ദേഹം കുറച്ച് ദിവസം എന്‍സിഎയില്‍ കാണും. ഐപിഎൽ പുതിയ സീസണിന് മുന്നോടിയായുള്ള ക്വാറന്റൈന്‍ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം തിരിച്ചെത്തും’ ഗുജറാത്ത് ടൈറ്റന്‍സ് ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ നിലവില്‍ അഹമ്മദാബാദില്‍ ക്വാറന്റൈനിലാണ്. ഈമാസം 17ന് അവര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടീം പരിശീലകനം ആരംഭിക്കും.
Post Your Comments