ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് അനുമതിയില്ലെന്നും, യൂണിഫോം ധരിച്ചെത്തണമെന്ന് ഹൈക്കോടതി വിധി വന്നിട്ടും, അനുസരിക്കാതെ വിദ്യാര്‍ത്ഥിനികള്‍. ബുധനാഴ്ച വിവിധ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കാമ്പസുകളില്‍ എത്തി. അധികൃതര്‍ ക്ലാസുകളില്‍ പ്രവേശിപ്പിക്കാതിരുന്നതിനാല്‍ ഇവര്‍ തിരികെ വീടുകളിലേക്ക് പോകുകയാണ് ഉണ്ടായത്.
Read Also : ‘രണ്ട് മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ, ഒരാളെ ചീത്ത വിളിക്കുന്നു മറ്റെയാളെക്കുറിച്ച് മിണ്ടുന്നതു പോലുമില്ല’
ഉടുപ്പി പിയു കോളേജില്‍ പ്രതിഷേധം തുടങ്ങിവെച്ച ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് വീണ്ടും ഹിജാബ് ധരിച്ച് കാമ്പസുകളില്‍ എത്തിയത്. ഭൂരിഭാഗം കോളേജുകളിലും നിലവില്‍ വാര്‍ഷിക പരീക്ഷകള്‍ പുരോഗമിക്കുകയാണ്. ഹിജാബ് അഴിക്കാന്‍ തയ്യാറാകാത്തിനാല്‍ വിദ്യാര്‍ത്ഥിനികള്‍ എല്ലാവരും പരീക്ഷ എഴുതാതെ വീടുകളിലേക്ക് മടങ്ങി.
പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളോടും ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അദ്ധ്യാപകര്‍ അറിയിച്ചതോടെ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു.
ശിവമോഗയിലെ കമലാ നെഹ്റു കോളേജിലും സമാന സംഭവം അരങ്ങേറി. ഇവിടെ 15 വിദ്യാര്‍ത്ഥികളാണ് ഹിജാബ് ധരിച്ച് എത്തിയത്. ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ ഇവരും മടങ്ങിപ്പോയി. കൗപ്പിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചാണ് പരീക്ഷയ്ക്ക് എത്തിയത്. എന്നാല്‍ ഹിജാബ് അഴിക്കാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചതോടെ ഇവരും തിരികെ മടങ്ങി.
Post Your Comments