തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി റോജി എം ജോണ്‍ എംഎല്‍എ. സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി എവിടെയെന്നും സഭയില്‍ റോജി ചോദിച്ചു. അവശ്യസാധനങ്ങളുടെ വിലക്കറ്റം സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് കൊണ്ടായിരുന്നു റോജി ഇക്കാര്യം ഉന്നയിച്ചത്.
കോഴിയിറച്ചി വില ഇന്ന് 155 മുതല്‍ 160 രൂപവരെയാണ്. 87 രൂപയ്ക്ക് മുകളില്‍ ചിക്കൻ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ ഈ സഭയില്‍ ഉണ്ടായിരുന്നുവെന്നും,അദ്ദേഹം ഇപ്പോൾ എവിടെയെന്നും റോജി ചോദിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നതാണ് യാഥാര്‍ത്ഥ്യം, അത് സാധാരണക്കാര്‍ക്ക് മനസിലാവും. ഇക്കാര്യം വ്യക്തമാവാന്‍ ധനമന്ത്രിയെ പോലെ സാമ്പത്തിക വിദഗ്ദനാവേണ്ടതില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
Read Also : സ്ത്രീകൾ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ? അബ്‌കാരി ചട്ടം എടുത്ത് കിണറ്റിൽ ഇടണം: ജോമോൾ ജോസഫ്
2017 ലായിരുന്നു ധനമന്ത്രി തോമസ് ഐസക് ഒരു കിലോ ചിക്കന് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. ജിഎസ്ടിയില്‍ നികുതി ഒഴിവാക്കിയെങ്കിലും കോഴിയിറച്ചി വില കൂടുന്ന ഒരു സാഹചര്യത്തിലായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ധനമന്ത്രി അറിയിച്ചത്. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്ന് തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.
Post Your Comments