ന്യൂഡൽഹി: ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ. മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30 ശതമാനം കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, രാജ്യാന്തര വിപണിയിലെ വില സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
Read Also: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു
മാർച്ച് 1 ന് ശേഷം ആദ്യമായി അന്താരാഷ്ട്ര എണ്ണ വില ചൊവ്വാഴ്ച ബാരലിന് 100 ഡോളറിന് താഴെയായെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വില വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരുമാന നഷ്ടം ലിറ്ററിന് 5 മുതൽ 7 രൂപ വരെയാണെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.
Post Your Comments