![](/wp-content/uploads/2022/03/crime-9.jpg)
വൈക്കം: മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ജേഷ്ഠൻ ജാമ്യത്തിലിറങ്ങിയശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സഹോദരൻ റെബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വൈക്കപ്രയാർ വിപിൻ (34) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ജാമ്യത്തിലിറങ്ങിയ വിപിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
Read Also : കാറില്‍ ബൈക്കിടിച്ചു: എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്റെ താക്കോൽ മർദ്ദനം
കഴിഞ്ഞ ജൂലൈ 16-ന് രാത്രി മദ്യപിച്ചശേഷം ഉണ്ടായ കലഹത്തിനിടയിൽ സഹോദരന്റ കുത്തേറ്റ് റെബിൻ മരിക്കുകയായിരുന്നു.
Post Your Comments