കൊല്ലം: കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ കടന്നുപിടിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ നടന്ന തിരുവാതിര ഉല്‍സവത്തിനിടെ വിപിന്‍ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി. പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെയും വിപിന്‍ ആക്രമിച്ചു. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു.
Read Also : അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ല: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
തുടർന്ന്, കൂടുതല്‍ പൊലീസെത്തിയാണ് വിപിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments