
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ന്യൂനപക്ഷ സമുദായ സംഘടനകള്‍. ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ കര്‍ണാടകയില്‍ വ്യാഴാഴ്ച ബന്ദ് പ്രഖ്യാപിച്ചു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അമീറെ ശരിയത്ത് ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Read Also :പ്രണയമായിരുന്നില്ല, ലൗജിഹാദായിരുന്നു,ഗത്യന്തരമില്ലാതെ അയാളെ ഉപേക്ഷിച്ചു
വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച് ചൊവ്വാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഉടുപ്പിയിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഹിജാബ് വിഷയത്തില്‍, കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തള്ളി. ഹോളി അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം ഹോളി അവധിയാണ്. ഇതോടെ, സുപ്രീംകോടതി തീരുമാനം വൈകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ,് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
Post Your Comments