KeralaNattuvarthaLatest NewsNews

അമിത വിവാദങ്ങളെ സ്വീകരിക്കുവാൻ എഡിറ്റോറിയൽ ബോർഡിനു ബുദ്ധിമുട്ട്, ട്രൂ കോപ്പിയിൽ നിന്ന് ആത്മകഥ പിൻ‌വലിച്ച് ഇന്ദു മേനോൻ

തിരുവനന്തപുരം: ട്രൂ കോപ്പിയിൽ നിന്ന് തന്റെ ആത്മകഥ പിൻ‌വലിച്ച് ഇന്ദു മേനോൻ. ‘എന്റെ കഥ എന്റ ആണുങ്ങളുടേയും’ പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയിൽ നിന്നും പിൻവലിക്കുകയാണെന്ന് ഇന്ദുമേനോൻ പറഞ്ഞു. അമിത വിവാദങ്ങളെ സ്വീകരിക്കുവാൻ എഡിറ്റോറിയൽ ബോർഡിനുള്ള ബുദ്ധിമുട്ടിനെ ഞാൻ ആദരവോടെ തന്നെ അംഗീകരിക്കുന്നുവെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

Also Read:അരി ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്!

‘എന്നാൽ ആത്മാവിന്റെ മുറിവുകളും, ഹൃദയത്തിലെ എരിച്ചിലും, ചോരയുടെ ഒഴുക്കും എനിക്ക് എഡിറ്റ് ചെയ്യാൻ ആവുകയില്ല. ഞാൻ എന്നത്തന്നെ സ്വയം പ്രഷർക്കുക്കറിന്റെ മർദ്ദത്തോളം സമീകരിച്ചു നിൽക്കുമ്പോൾ സേഫ്റ്റി വാൽവിലൂടെ പുറത്തു വരുന്ന വായുവിന്റെ ചൂടിൽ എനിക്ക് നിയന്ത്രണമില്ല. കലാ കൗമുദി എഴുത്തിന്റെ എല്ലാ വഴികളിലും അലിവോടെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാരനുള്ള എല്ലാ അംഗീകാരങ്ങളും തന്നിട്ടുണ്ട്’, ഇന്ദു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

എന്റെ കഥ എന്റ ആണുങ്ങളുടേയും പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയിൽ നിന്നും പിൻവലിക്കുകയാണ്. അമിത വിവാദങ്ങളെ സ്വീകരിക്കുവാൻ എഡിറ്റോറിയൽ ബോർഡിനുള്ള ബുദ്ധിമുട്ടിനെ ഞാൻ ആദരവോടെ തന്നെ അംഗീകരിക്കുന്നു.

എന്നാൽ ആത്മാവിന്റെ മുറിവുകളും ഹൃദയത്തിലെ എരിച്ചിലും ചോരയുടെ ഒഴുക്കും എനിക്ക് എഡിറ്റ് ചെയ്യാൻ ആവുകയില്ല. ഞാൻ എന്നത്തന്നെ സ്വയം പ്രഷർക്കുക്കറിന്റെ മർദ്ദത്തോളം സമീകരിച്ചു നിൽക്കുമ്പോൾ സേഫ്റ്റി വാൽവിലൂടെ പുറത്തു വരുന്ന വായുവിന്റെ ചൂടിൽ എനിക്ക് നിയന്ത്രണമില്ല.

കലാ കൗമുദി എഴുത്തിന്റെ എല്ലാ വഴികളിലും അലിവോടെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാരനുള്ള എല്ലാ അംഗീകാരങ്ങളും തന്നിട്ടുണ്ട്. സുനിലേട്ടനും സെൽവ രാജേട്ടനും
ഇങ്ങള് എഴുതിക്കോ എന്ന ധൈര്യം എക്കാലത്തും നൽകിയിട്ടുണ്ട്. MD സുകുമാരൻ മണി സാറും ഹൃദയപൂർവ്വമായ സപോർട്ട് നൽകിയിട്ടുണ്ട്.

ട്രൂ കോപ്പിയിൽ നിന്നും സജീവേട്ടൻ ആവശ്യപെട്ടതു കൊണ്ടാണി ഴോണറിൽ എഴുതുവാൻ കഴിഞ്ഞത്. നന്ദി പറയുന്നില്ല. പക്ഷെ ചില എഴുത്തുകൾക്ക് ഒരു വിധിയുണ്ട്. ഇടക്കാലത്ത് വെച്ച് മരണപ്പെട്ടു പോകുന്ന മനുഷ്യരെപ്പോലെ അവ അവസാനിക്കുന്നു. എനിക്ക് എഴുതണം. എഴുത്തിന്റെ കുരിശിൽ ഞാനെന്നെ തറയ്ക്കുവാൻ ആശിക്കുന്നു. ചോരയൊഴുകിപ്പടർന്ന നിലത്ത് ചോന്നാമ്പല പ്പൂ പോലെ കൊഴിഞ്ഞു വീണ് മരിച്ചു പോകണം.

ഈ ലക്കം എഴുതാത്തതെന്ത് എന്ന് ആകുലപ്പെട്ട വായനക്കാരെ ഞാൻ ഹൃദയപൂർവ്വം ഓർമ്മിക്കുന്നു. ഇനി കലാകൗമുദിയിൽ കാണാം. എല്ലാവർക്കും സ്നേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button