ദിസ്പുര്‍: അസമില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിവെടിയേറ്റ് മരിച്ചു. ഇരുപതുകാരനായ ബിക്കി അലിയാണ് കൊല്ലപ്പെട്ടത്. വനിത പൊലീസ് ഉദ്യോഗസ്ഥയുള്പ്പെടെയുളളവരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയുണ്ടായ ഏറ്റുമുട്ടലിലാണ് ബിക്കി കൊല്ലപ്പെട്ടതെന്നു പൊലീസ് പറയുന്നത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചൊവ്വാഴ്ചയാണ് ബിക്കി അലി പിടിയിലായത്. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസുകാരന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
read also: ഹിജാബും ശബരിമലസമരവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? പെണ്‍ശരീരമാണ് രണ്ടിടത്തും പ്രശ്നക്കാരി
വെടിവെപ്പില്‍ ബിക്കി അലിയുടെ നെഞ്ചിലും പുറകിലുമായി നാല് മുറിവുകള്‍ പറ്റിയിട്ടുണ്ടെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത് ശര്‍മ്മ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി പതിനാറിനാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കൂട്ടിയെ ഫെബ്രുവരി 19ന് ഗുവാഹത്തിയിലെ ഒരു ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബിക്കി അലിക്കും നാല് സുഹൃത്തുക്കൾക്കും എതിരെയാണ് കേസ്.
Post Your Comments