പാരീസ്: ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ ഫുട്‌ബോൾ യൂണിയൻ നൽകിയ പരാതി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഉക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്നാണ് റഷ്യൻ ദേശീയ ടീമും ക്ലബുകളും വിലക്ക് നേരിടുന്നത്. വിലക്കിനെ തുടർന്ന്, റഷ്യയെ ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്നും വിലക്കിയിട്ടുണ്ട്. യോഗ്യതാ മത്സരത്തിൽ റഷ്യയുടെ എതിരാളികളായ പോളണ്ടിന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നൽകാനാണ് ഫിഫയുടെ തീരുമാനം.
നേരത്തെ, പ്രീമിയർ ലീഗ് ക്ലബ് ചെല്‍സി ഉടമ റൊമാൻ അബ്രമോവിച്ചിന്‍റെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അബ്രമോവിച്ചിന് ബ്രിട്ടിനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടീഷ് പൗരന്‍മാരുമായി ഇടപാടുകളോ വ്യാപാരമോ നടത്തുന്നതിനും ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തി.
Read Also:- ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. അബ്രമോവിച്ചിന് പുറമെ, റഷ്യന്‍ കോടീശ്വരന്‍മാരായാ ഒലേഗ് ഡെറിപാസ്കാ, റോസ്നെഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇഗോര്‍ സെച്ചിന്‍ എന്നിവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments