AlappuzhaLatest NewsKeralaNattuvarthaNews

പ്രായപൂര്‍ത്തിയാകാത്ത മകൾക്ക് പീഡനം : അച്ഛന് പത്തുവര്‍ഷം കഠിന തടവ്

ആലപ്പുഴ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എ ഇജാസ് ആണ് ശിക്ഷ വിധിച്ചത്

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് പത്തുവര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എ ഇജാസ് ആണ് ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി സാധാരണ തടവ് അനുഭവിക്കണമെന്നും പിഴത്തുകയില്‍ ഒരുലക്ഷം രൂപ കുട്ടിക്കു നല്‍കണമെന്നും വിധിയില്‍ പറയുന്നു.

Read Also : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് : ഒരാഴ്ചക്കിടെ കുറഞ്ഞത് 2700 രൂപ

ചേര്‍ത്തല പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം തിരിച്ചറിഞ്ഞ ബന്ധു അന്വേഷിച്ചപ്പോഴാണ് പീഡനവിവരം മനസ്സിലായത്. കുട്ടിയുടെ അതിജീവനത്തിനും പുനരധിവാസത്തിനും നഷ്ടപരിഹാരത്തുക ശുപാര്‍ശ ചെയ്തിട്ടുണ്ട്. തുക നിശ്ചയിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button