അബുദാബി: അൽഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വാക്‌സിൻ വിവരങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി യുഎഇ. ഇതിനായുള്ള പുതിയ ഓപ്ഷനുകൾ ആപ്പിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാനായി പ്രൊഫൈൽ തുറന്ന് വാക്‌സിൻ പട്ടികയുടെ മുകളിൽ വലതുവശത്തുള്ള ചോദ്യ ചിഹ്നത്തിൽ പ്രസ് ചെയ്യണം.
തുടർന്ന് നിർദേശം വായിച്ച ശേഷം തെറ്റായി രേഖപ്പെടുത്തിയ ഡോസ് തെരഞ്ഞെടുത്ത് നീക്കം ചെയ്യാം. അബദ്ധവശാൽ നീക്കം ചെയ്തവ ചേർക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
Post Your Comments