കോട്ടയം: പഞ്ചാബിൽ അധികാരം നേടിയ ആം ആദ്മി പാർട്ടി കേരളത്തിൽ പച്ച പിടിക്കില്ലെന്ന് ജനപക്ഷം സെക്കുലർ സംസ്ഥാന അധ്യക്ഷൻ പിസി ജോർജ്. കേരളത്തിൽ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണ ഇല്ലാതെ കാര്യമായി പ്രവർത്തിക്കാനാവില്ല. എന്നാൽ, ആം ആദ്മി പാർട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെയും പിന്തുണ ഇല്ലെന്നും, ഈ പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും താനില്ലെന്നും
പി.സി ജോർജ് പറഞ്ഞു.
ആം ആദ്മി പാർട്ടിയും ട്വന്റി20യും ഒരുമിച്ച് ചേർന്നാലും ഗുണം ഉണ്ടാകില്ല. എല്ലാവർക്കും ഭക്ഷണ കിറ്റുകൾ നൽകിയാണ് ട്വന്റി 20 വിജയത്തിൽ എത്തിയത്. എന്നാൽ, കേരളത്തിൽ എല്ലാവർക്കും ഇത് നൽകാൻ ട്വന്റി20 നേതൃത്വത്തിന് ആകുമോ എന്നും പി.സി ജോർജ് ചോദിച്ചു. അതേസമയം, കേരളത്തിൽ വൈകാതെ കോൺഗ്രസ് തകരുന്ന സാഹചര്യമാണ് ഉള്ളതെന്നും പി.സി ജോർജ് പറഞ്ഞു. പകരം ഇവിടെ ബിജെപി ശക്തിപ്രാപിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ബിജെപി പ്രധാനപ്പെട്ട ശക്തികേന്ദ്രമായി മാറുമെന്നും പി.സി ജോർജ്ജ് പറഞ്ഞു. അങ്ങനെ പിണറായി വിജയനും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടൽ ആകും ഉണ്ടാകുക എന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടു.
Read Also : 14 കാരിയെ പീഡിപ്പിച്ചു : മധ്യവയസ്‌കന് 23വർഷം കഠിനതടവ്
രാജ്യത്തെ കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നത് . വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്തുകൊണ്ടാണ് പി.സി ജോർജ് അഭിപ്രായം പ്രകടിപ്പിച്ചത്. യുവതലമുറ കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പി.സി ജോർജ് വ്യക്തമാക്കി.
Post Your Comments