KollamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ​യും ഭാ​ര്യാ മാ​താ​വി​നെ​യും ക്രൂ​ര​മാ​യി ഉ​പ​ദ്ര​വിച്ച ശേഷം സ്കൂട്ടർ കത്തിച്ചു : യു​വാ​വ് അ​റ​സ്റ്റി​ല്‍

പു​ന​ലൂ​ർ ശാ​സ്താം കോ​ണം അ​മ്പ​ലം താ​ഴ​ത്ത് വീ​ട്ടി​ൽ ബി​ബി​ൻ ലാ​ലു (24) നെ​യാ​ണ് ഏ​രൂ​ർ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ഞ്ച​ല്‍ : ഭാ​ര്യാ​വീ​ട്ടി​ലെത്തി ഭാ​ര്യ​യെ​യും ഭാ​ര്യാ മാ​താ​വി​നെ​യും ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ട്ടു​മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ര്‍ ക​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പു​ന​ലൂ​ർ ശാ​സ്താം കോ​ണം അ​മ്പ​ലം താ​ഴ​ത്ത് വീ​ട്ടി​ൽ ബി​ബി​ൻ ലാ​ലു (24) നെ​യാ​ണ് ഏ​രൂ​ർ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. ബി​ബി​ന്‍റെ നി​ര​ന്ത​ര ഉ​പ​ദ്ര​വ​ത്തെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ നാ​ളാ​യി ഭാ​ര്യ പി​ണ​ങ്ങി ഏ​രൂ​രി​ല്‍ മാ​താ​വി​നൊ​പ്പം സ്വ​ന്തം വീ​ട്ടി​ലാ​ണ് കഴിഞ്ഞിരുന്ന​ത്.

Read Also : യു​വാ​വി​ന് നേരെ ആക്രമണം : ര​ണ്ടുപേ​ർ അറസ്റ്റിൽ

ശനിയാഴ്ച വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഭാ​ര്യ​യെ​യും ഭാ​ര്യാ മാ​താ​വി​നെ​യും മ​ർ​ദ്ദി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ ത​ക​ർ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന്, മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യു​ടെ സ്കൂ​ട്ട​റും ഇ​യാ​ള്‍ ക​ത്തി​ച്ചു.​

ഇവരുടെ പരാതിയിൽ എ​സ്ഐ ശ​ര​ലാ​ലും സം​ഘ​വും ആണ് ഇ​യാ​ളെ പി​ടി​കൂ​ടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന​ൻ​ഡ് ചെ​യ്തു

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button