Latest NewsNewsInternational

പാലിന് ഇരട്ടിവില, മരുന്നും വെള്ളവും കിട്ടാതാകുമോയെന്ന് പേടി: വലഞ്ഞ് റഷ്യയിലെ സാധാരണക്കാർ

കീവ്: ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. ഫെബ്രുവരി 22 മുതൽ അമേരിക്കയും ബ്രിട്ടണും മറ്റു സഖ്യരാഷ്ട്രങ്ങളും റഷ്യക്കെതിരായ ഉപരോധം ആരംഭിച്ചിട്ടും മൂന്നാഴ്ച കഴിഞ്ഞു. ഉപരോധത്തില്‍ ഞെളിപിരികൊള്ളുകയാണ് റഷ്യ. 5,532 ഉപരോധങ്ങള്‍ റഷ്യയ്ക്കുമേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിൽ എല്ലാത്തിനും ഇപ്പോൾ നല്ല വിലയാണ്. പാൽ, മരുന്ന്, വെള്ളം തുടങ്ങിയ അവശ്യ വസ്തുക്കൾക്കെല്ലാം തീ വില. ഉപരോധങ്ങളിൽ പെട്ടുഴലുന്നത് റഷ്യയിലെ സാധാരണക്കാർ ആണ്.

Also Read:കണ്ണൂരിൽ ലഹരിമരുന്ന് മാഫിയകൾ സജീവമാണ്, ആഗോള ജിഹാദി ഭീകര സംഘടനകൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ട്: ബി.ജെ.പി ജില്ലാ നേതൃത്വം

ഉപരോധിക്കപ്പെട്ട വസ്തുക്കളിൽ മരുന്നുകൾ ഉൾപ്പെട്ടിട്ടില്ലെങ്കിലും, കപ്പല്‍ വഴിയുള്ള ചരക്ക് മാറ്റത്തിന് തടസ്സം നേരിട്ടതോടെ അതിനും ക്ഷാമം നേരിട്ടുതുടങ്ങി. നിത്യോപയോഗ സഥാനങ്ങൾക്ക് ഇരട്ടി വിലയാണ് ഇപ്പോഴുള്ളത്. ഭക്ഷ്യധാന്യങ്ങള്‍, പാചക എണ്ണ, പഞ്ചസാര തുടങ്ങിയവയ്ക്ക് 20 ശതമാനത്തോളമാണ് വര്‍ധന. പാലിന് ഇരട്ടി വിലയായിട്ട് ആഴ്ച രണ്ടായി. വിലവര്‍ധനയും ദൗര്‍ലഭ്യവും ഉണ്ടാകുമെന്ന് അഭയത്താൽ, ഇവയെല്ലാം കൂട്ടത്തോടെ വാങ്ങി സൂക്ഷിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത് മൂലം ആവശ്യക്കാർക്ക് സാധനം ലഭിക്കാതെയാകും. സ്മാര്‍ട് ഫോണിനും ടെലിവിഷനും പത്ത് ശതമാനത്തിലേറെ വില വര്‍ധിച്ചു. ലാപ്‌ടോപ്പുകള്‍ക്ക് വില അമ്പത് ശതമാനത്തോളം കൂടി. ഫ്രിഡ്ജ്, കുക്കര്‍, വാഷിങ് മെഷീന്‍, കിടക്ക തുടങ്ങിയവയ്ക്ക് 30 ശതമാനമാണ് വിലവര്‍ധന. വിലപ്പനകൾ നടത്തിയിരുന്ന പല ഓൺലൈൻ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി.

നിലവിലുള്ള ഉപരോധങ്ങൾ റഷ്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറുകണിക്കിന് ആഗോള കമ്പനികള്‍ റഷ്യയില്‍ നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. റഷ്യ ഇപ്പോള്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വില ഉയരുകയാണ്. മക്‌ഡൊണാള്‍ഡ്‌സ് അവരുടെ 847 റസ്റ്റോറന്റുകള്‍ പൂട്ടി. ആപ്പിള്‍, ഗൂഗിള്‍ പേ എന്നീ ഓണ്‍ലൈന്‍ പണമിടപാട് കമ്പനികള്‍ അവരുടെ സേവനങ്ങള്‍ പരിമിതപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button