KeralaCinemaLatest NewsNewsIndiaBollywoodEntertainment

‘ഭീകരവാദം ആദ്യം സംഘപരിവാറിനെ തേടിയെത്തുമെന്ന് കരുതി സമാധാനിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണ്’: കെ.സുരേന്ദ്രൻ

വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മലയാളികൾ കണ്ടിരിക്കേണ്ട സിനിമയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ, ദർശൻകുമാർ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രത്തിന്റെ ചില വെളിപ്പെടുത്തലുകൾ പലർക്കും പുതിയ അറിവാണെന്ന് അദ്ദേഹം പറയുന്നു. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also Read:ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

‘ആട്ടിയോടിപ്പിക്കപ്പട്ടവരിൽ ബുദ്ധനും ജൈനനും സിഖും എന്തിനേറെ മോഡറേറ്റ് മുസ്ളീമും ഉണ്ടായിരുന്നുവെന്ന് ദർശൻകുമാർ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രം വിശദീകരിക്കുമ്പോൾ, ഒരു പക്ഷെ അതു പലർക്കും ഒരു പുതിയ അറിവായിരിക്കും. ഈ ചലച്ചിത്രം കേരളത്തേയും പലതും ഓർമ്മിപ്പിക്കുന്നുണ്ടെന്ന്, ആദ്യം അതിനെ എതിർക്കാൻ ജിഹാദികളോടൊപ്പം കോൺഗ്രസ്സും ഓടിയെത്തി എന്നതിൽ നിന്നു തന്നെ വ്യക്തമായി വായിച്ചെടുക്കാം. ഇത് മലയാളികളെല്ലാവരും കാണേണ്ട സിനിമയാണ്. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്. ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതരമുസൽമാനുമടക്കം എല്ലാ നല്ലമനുഷ്യരും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദം. ഇന്നലെ കാശ്മീരിൽ കണ്ടതു പലതും ഒളിഞ്ഞും തെളിഞ്ഞും ട്രയൽ റണ്ണായി കൺമുന്നിൽ കണ്ടുതുടങ്ങുന്ന വർത്തമാനകാലത്ത് ഈ സിനിമ മിസ്സ് ചെയ്യുന്നത് നല്ലതല്ല’, കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കെ.സുരേന്ദ്രൻ ചോദിച്ചിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തുകൊണ്ട് ആണെന്നും സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകളെ ഭയപ്പെടുത്തുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button