മുംബൈ: ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. രണ്ടാം പാദ സെമിയിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ പാദ സെമിയില്‍ 38-ാം മിനിറ്റില്‍ സഹല്‍ അബ്‌ദുല്‍ സമദാണ് വിജയ ഗോൾ നേടിയത്. സൂപ്പർ താരം അൽവാരോ വാസ്‌ക്വേസാണ് ഗോളിന് വഴിയൊരുക്കിയത്. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം.
ആറ് വർഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താൻ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്സിന്(1-0). കരുത്തരെങ്കിലും ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ് എന്നീ താരങ്ങളുടെ മികവിൽ ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്.
Read Also:- ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്‍റെ ലക്ഷ്യം. ആധികാരിക ജയത്തോടെ ലീഗിലെ വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ജംഷഡ്പൂർ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ഫൈനൽ ബർത്തുറപ്പിക്കാനാവും ഇന്നിറങ്ങുക. ഋതിക് ദാസ്, ഡാനിയേൽ ചീമ, ഗ്രെഗ് സ്റ്റുവർട്ട് തുടങ്ങി, കളി വരുതിയിലാക്കാൻ കരുത്തുള്ള താരങ്ങളും വല കാക്കാൻ മലയാളി താരം ടിപി രഹനേഷും ജംഷഡ്പൂർ നിരയിലുണ്ട്.
Post Your Comments