റിയാദ്: സൗദിയിൽ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Read Also: ഇനി ശുദ്ധികലശം: സിദ്ദുവടക്കം അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ പുറത്താക്കി സോണിയ
മാർച്ച് 15, ചൊവ്വാഴ്ച്ച മുതൽ മാർച്ച് 18, വെള്ളിയാഴ്ച്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും താപനില വളരെയധികം കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. തബുക്, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡർ തുടങ്ങിയ മേഖലകളിൽ താപനില മൈനസ് മൂന്ന് വരെ താഴാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മക്ക, തബുക്, മദീന, അൽ ജൗഫ്, ഹൈൽ, നോർത്തേൺ ബോർഡേഴ്‌സ്, അൽ ഖാസിം തുടങ്ങിയ ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments