ന്യൂഡൽഹി : പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ വിക്ഷേപിച്ചതിൽ പാർലമെന്റിൽ ഔദ്യോഗിക പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും, സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രി ഇന്ന് പാർലമെന്റിൽ പറഞ്ഞു.
മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവം ഖേദകരമാണ്. എന്നാൽ, നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ആയുധ സംവിധാനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും, ഇന്ത്യയുടെ മിസൈൽ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സായുധ സേന നന്നായി പരിശീലിപ്പിക്കപ്പെട്ടവരും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments