മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ മാണ്ടാട് പന്നിക്കുഴി പ്രസാദ് (32) ആണ് മരിച്ചത്. ഈ മാസം ഏഴിന് രാവിലെ മാനന്തവാടി വാടേരി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ യുവാവ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരേ വന്ന ചരക്കുവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Read Also : കാറുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രസാദിനൊപ്പം സഞ്ചരിച്ച സുഹൃത്ത് ഗണേഷ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവ്: കുംഭ. ഭാര്യ: ഗ്രീഷ്മ.
Post Your Comments