തിരുവനന്തപുരം: മേഘങ്ങളില്ലാതെ ആകാശം തെളിയുന്ന പ്രവണതയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയിലേയ്ക്ക് പതിക്കുന്നതിനാലാണ് ഇത്രയും ചൂട് വര്‍ദ്ധിക്കാന്‍ കാരണമെന്നും ഇവര്‍ വെളിപ്പെടുത്തി. കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്‌സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങളില്‍ കാണുന്നു.
Read Also :ചുട്ടുപൊള്ളുന്ന ചൂടിന് നേരിയ ശമനമായി ചൊവ്വാഴ്ച മുതല്‍ വേനല്‍ മഴ
യൂറോപ്പിലും മറ്റും യുവി തോത് 7 കടന്നാല്‍തന്നെ മുന്നറിയിപ്പു നല്‍കും. ഈ സ്ഥാനത്താണ് കേരളത്തില്‍ ഇന്‍ഡക്‌സ് 12 കടന്നതായി സൂചനയുള്ളത്. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന് യുവി തോത് അളക്കാനുള്ള സംവിധാനമില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനായി നടപടി സ്വീകരിച്ചെങ്കിലും കൃത്യമായ മുന്നറിയിപ്പുകള്‍ക്കു സജ്ജമായിട്ടില്ല.
യുവി ശക്തമായാല്‍ ത്വക്കില്‍ ആദ്യം നീറ്റലും (സണ്‍ബേണ്‍- സൂര്യാതപം) തുടര്‍ന്നു സൂര്യാഘാതവും (സണ്‍സ്‌ട്രോക്ക്) ഉണ്ടാകാന്‍ സാധ്യതയേറെയാണ്. വെയിലത്ത് നിന്നാല്‍ നിര്‍ജലീകരണം അനുഭവപ്പെടാം.
Post Your Comments