Latest NewsKeralaNews

അബ്കാരി ചട്ടങ്ങള്‍ ലംഘിച്ചു: കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. അബ്കാരി ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ കേസെടുത്തിരിക്കുന്നത്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ ഹോട്ടൽ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണം. സിനിമാമേഖലയിലെ നിരവധി പേരെ സ്പെഷ്യൽ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഈ ഡാന്‍സ് ബാറിലാണ് മദ്യവിതരണത്തിനായി വിദേശത്ത് നിന്നടക്കം യുവതികളെ എത്തിച്ചതെന്നാണ് ആരോപണം.

Read Also  :  അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

ഇതോടെ, ഇന്നലെ രാത്രി കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഹോട്ടലിനെതിരെ കേസെടുത്തത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ, സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button