
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ എസ് ഐ രാഹുലിനെതിരെ പൊലീസ് മുന്നാംമുറയെന്ന് ആരോപണം. ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ് എന്ന യുവാവിനെ എസ് ഐ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.
ഇന്നലെയാണ് സംഭവം. ആറ്റിങ്ങലിലെ ബാറിനുള്ളിൽ രണ്ട് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിൽ അരുൺരാജ് അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ പിന്നീട് സ്റ്റേഷ്യൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ വച്ച് എസ്ഐ മർദ്ദിച്ചെന്നാണ് അരുൺരാജിന്റെ പരാതി. അരുൺരാജിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുമുണ്ട്. സംഭവത്തിൽ, അന്വേഷണം തുടങ്ങിയെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി പറഞ്ഞു.
Post Your Comments