CinemaLatest NewsNewsIndiaBollywoodEntertainment

വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ‘കശ്‍മീര്‍ ഫയല്‍സ്’: ആദ്യം നിരസിച്ച തിയേറ്റർ ഉടമകൾ ചിത്രത്തിനായി ക്യൂ നിൽക്കുന്നു

റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’. വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ കഥയാണ് പറയുന്നത്. താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ആദ്യം 630 തിയേറ്റുകൾ മാത്രം ആയിരുന്നു പ്രദർശനത്തനായി ലഭിച്ചിരുന്നത്. എന്നാൽ, റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ മൂന്നിരട്ടിയിലേറെ തിയേറ്റുകളിലേക്ക് കൂടി സിനിമ റിലീസ് ചെയ്യപ്പെടുകയാണ്. വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് ആദ്യ ദിനം നേടിയത് 4.25 കോടി ആയിരുന്നു. ഇതോടെ, ആദ്യം ചിത്രം നിരസിച്ച തിയേറ്റർ ഉടമകൾ വീണ്ടും സിനിമയുടെ അണിയറ പ്രവർത്തകരെ സമീപിക്കുകയായിരുന്നു.

Also Read:കണ്ണൂരിൽ ലഹരിമരുന്ന് മാഫിയകൾ സജീവമാണ്, ആഗോള ജിഹാദി ഭീകര സംഘടനകൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ട്: ബി.ജെ.പി ജില്ലാ നേതൃത്വം

രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കോവിഡിന് ശേഷം ഇങ്ങനെയൊരു വളർച്ച ഇതാദ്യമാണ്. സമീപ ദിനങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, ഇന്ത്യയൊട്ടാകെ മികച്ച സ്വീകാര്യത കിട്ടുമ്പോഴും കേരളത്തിൽ മാത്രം അത്ര അനക്കമില്ല. കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നുണ്ടെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരെത്തിയിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button