Latest NewsCricketNewsSports

വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ചരിത്രവിജയം

ഹാമില്‍ട്ടന്‍: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. ശക്തരായ പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ ബംഗ്ലാദേശ് ഏകദിന ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാദേശ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. പാകിസ്ഥാന് വേണ്ടി സിദ്ര അമീന്‍ (104) സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പാക് വനിതകള്‍ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്.

Read Also:- ഈ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പറായിട്ട് പന്തിന് വിരമിക്കാം: പത്താൻ

91 റണ്‍സിലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 155 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു. പിന്നീട് മൂന്നിന് 183 എന്ന നിലയിലായി പാകിസ്ഥാന്‍. അനായാസം വിജയിക്കുമെന്ന ഘട്ടത്തില്‍ തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് പാകിസ്ഥാന് തിരിച്ചടിയായി. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും പാകിസ്ഥാന് ജയം കണ്ടത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button