KeralaLatest NewsIndia

‘പാലസ്തീനിലെ ദുരന്തത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കശ്മീരിലെ പണ്ഡിറ്റുകളെ മറക്കുന്നു’: ബി.ഗോപാലകൃഷ്ണൻ

ഭീകരരുടെ ആയുധങ്ങളിൽനിന്നു ജീവൻ രക്ഷിക്കാൻ ഓടിയൊളിച്ചവർ, രക്ഷപ്പെട്ടവർ, ഇന്നും ഡൽഹിയിൽ അഭയാർത്ഥി ക്യാമ്പുകളിൽ അനാഥരായി കഴിയുകയാണ്.

തൃശ്ശൂർ: കാശ്മീർ പണ്ഡിറ്റുകളുടെ ദുരന്തത്തെ അഭ്രപാളിയിലെത്തിച്ച വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽ എന്ന ചിത്രം കേരളത്തിൽ ടാക്സ് ഫ്രീയായി പ്രദർശിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ‘ മാനവികതയും സമാധാനവും പുലരണമെങ്കിൽ സത്യസന്ധമായ വിലയിരുത്തലുകളും ചരിത്രപരമായ ആവിഷ്കാരങ്ങളും സൃഷ്ടിച്ച് ജനഹൃദയങ്ങളെ സ്വാധീനിക്കാനുള ശ്രമങ്ങൾ നടത്തണം.

ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല മുസ്ലിം, ക്രിസ്ത്യൻ രക്തം, ഞങ്ങളിലുള്ളത് മാനവരക്തമെന്ന് ഊറ്റം കൊള്ളുകയും മാനവീയതയ്ക്കും ലോകസമാധാനത്തിനും വേണ്ടി ബജറ്റിൽ പണം വകയിരുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരരുടെ ആയുധങ്ങളിൽനിന്നു ജീവൻ രക്ഷിക്കാൻ ഓടിയൊളിച്ചവർ, രക്ഷപ്പെട്ടവർ, ഇന്നും ഡൽഹിയിൽ അഭയാർത്ഥി ക്യാമ്പുകളിൽ അനാഥരായി കഴിയുകയാണ്.

അവരുടെ ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവിന്, ഇന്നും തിരുമാനമായിട്ടില്ല. പാലസ്തീനിലെ ദുരന്തത്തിന്, ഐക്യദാർഢ്യം സർക്കാർ തലത്തിൽ നാം പ്രഖ്യാപിക്കുമ്പോൾ മലയാളി മാനവികതയെ പുൽകുന്നവർ എന്ന് പ്രശംസിക്കപ്പെടുന്നു. എന്നാൽ, കാശ്മീരിലെ പണ്ഡിറ്റുകളെ നാം മറക്കുന്നു. മതേതരത്വത്തിൽ മതമൗലികവാദത്തിന് പ്രസക്തി ഇല്ലന്ന യാഥാർഥ്യം ഉൾകൊണ്ട് കാശ്മീർ ഫയൽ സിനിമക്ക് ടാക്സ് ഫ്രീ ആക്കാൻ കേരള സർക്കാർ തയ്യാറാകണം.- ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button