മലപ്പുറം: അബദ്ധത്തിൽ എലിവിഷം കഴിച്ച് കുട്ടി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ അൻസാരി-സുഹൈല ദമ്പതികളുടെ മകൻ റസിൻ ഷാ (3) ആണ് മരിച്ചത്.
മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായില്‍ തേയ്ക്കുകയായിരുന്നു.
തുടർന്ന്, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments