പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മിഥുനാണ് ആലത്തൂർ പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മാര്‍ച്ച് രണ്ടിന് ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്.
ഒരു കൂട്ടം സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അരുണിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കമ്പികൊണ്ട് അരുണിന്റെ നെഞ്ചില്‍ കുത്തുകയും, സോഡാ ബോട്ടില്‍ എറിഞ്ഞതിനെയും തുടര്‍ന്നാണ് അരുണിന് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അരുണ്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തുടര്‍ന്ന്, മാര്‍ച്ച് 11 നാണ് അരുണിന്റെ മരണം സ്ഥിരീകരിച്ചത്. അതേസമയം, ഡിവൈഎഫ്‌ഐ വടക്കേ പാവടി യൂണിറ്റ് സെക്രട്ടറിയാണ് മിഥുൻ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ ദിവസം തരൂർ എംഎൽഎ പി.പി. സുമോദിന് ഒപ്പം മിഥുൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു.
Post Your Comments