KeralaNattuvarthaLatest NewsIndiaNews

പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു വെട്ടിയാർ: ഹോട്ടൽ മുറിയിൽ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും എന്ന് സോഷ്യൽ മീഡിയ

തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ച ശ്രീകാന്ത് വെട്ടിയാരെ ട്രോളി സാമൂഹ്യ മാധ്യമങ്ങൾ രംഗത്ത്. മീ ടൂ വിവാദത്തിൽ ഉൾപ്പെട്ട ശ്രീകാന്ത് അടുത്തിടെയാണ് കേസിൽ ജാമ്യം നേടി പുറത്ത് വന്നത്. എപ്പോഴും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്ന ശ്രീകാന്ത് വെട്ടിയാർ പ്രമുഖ യൂട്യൂബ് വ്ലോഗറായിരുന്നു. ധാരാളം ഫോളോവേർസും ആരാധകരുമുള്ള ഇയാൾക്കെതിരെ സുഹൃത്തായിരുന്ന യുവതി തന്നെയാണ് പരാതി നൽകിയിരുന്നത്.

Also Read:ഇത്തരത്തിലാണ് ചെയ്യുന്നതെങ്കില്‍ അവര്‍ ഇനിയൊരിക്കലും ഭരണത്തില്‍ വരില്ല: പരസ്യ വിചാരണക്കിരയായ കുട്ടിയുടെ അച്ഛന്‍

പിറന്നാൾ ആഘോഷിക്കാൻ ആളില്ലാത്ത ഫ്ലാറ്റിൽ കൊണ്ട് ചെന്ന് യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നും, ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതോടെ ആരാധകരും മറ്റും തന്നെ ഇയാളെ ബഹിഷ്കരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. രൂക്ഷമായ വിമർശനങ്ങളാണ് അന്ന് സൈബർ ഇടങ്ങളിൽ നിന്ന് ഇയാൾക്ക് നേരിടേണ്ടി വന്നത്.

അതേസമയം, സമാനമായ രീതിയിലാണ് ഇയാൾ പങ്കുവച്ച സിനിമാ പോസ്റ്ററിനും പ്രതികരണം ലഭിക്കുന്നത്. ഹോട്ടൽ മുറിയിൽ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും സേട്ടാ എന്ന് സോഷ്യൽ മീഡിയ ശ്രീകാന്ത് വെട്ടിയാറിനോട് ചോദിക്കുന്നു. താങ്കളെ കുറിച്ചു വന്ന ആരോപണത്തിന് മറുപടി പറയാൻ താങ്കൾ ബാധ്യസ്ഥനാണ്, അതിനു ശേഷം പോരെ പ്രൊമോഷനെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button