റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശം രാജ്യത്തെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകൾക്ക് നൽകി കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. പഠന സമയങ്ങളിലും, പഠ്യേതര പ്രവർത്തനങ്ങളുടെ സമയങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമല്ലെന്ന് ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.
Read Also: പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണ് കെ റയിലിന്റെ ഡിപിആർ: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മെട്രോമാൻ
അതേസമയം, വിദ്യാർത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച് കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാൻ തീരുമാനിച്ചു. വിദ്യാലയങ്ങളിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത് മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതർ വിശദമാക്കി.
Post Your Comments