അഹമ്മദാബാദ്: അരങ്ങേറ്റ ഐപിഎല്ലിനുള്ള ജേഴ്‌സി കിറ്റ് പുറത്തിറക്കി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ജേഴ്‌സി അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, കോച്ച് ആശിഷ് നെഹ്‌റ എന്നിവരും ജേഴ്‌സി അവതരിപ്പിക്കന്ന ചടങ്ങിലുണ്ടായിരുന്നു. ടീമിന്റെ ലോഗോ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
15 കോടി നല്‍കിയാണ് ഹാര്‍ദ്ദിക്കിനേയും അഫ്ഗാൻ സ്പിന്നർ റാഷിദിനേയും ഗുജറാത്ത് ടീമിലെത്തിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്ത ശുഭ്മാന്‍ ഗില്ലിനെ എട്ട് കോടിക്കും ഗുജറാത്ത് ടീമിലെത്തിച്ചു. ഷമിക്ക് 6.5 കോടിയും കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ 10 കോടിയുമാണ് ഗുജറാത്ത് മുടക്കിയത്. രാഹുല്‍ തെവാട്ടി, വിജയ് ശങ്കര്‍, മാത്യൂ വെയ്ഡ്, അല്‍സാരി ജോസഫ് എന്നിവരും ടീമിലുണ്ട്.
Read Also:- ഓള്‍ടൈം ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ
അതേസമയം, ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റനാകാന്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കഴിയുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടര്‍ വിക്രം സോളങ്കി പറഞ്ഞു. ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങള്‍ പാണ്ഡ്യയില്‍ കാണാമെന്നും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, എംഎസ് ധോണി എന്നിവരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പാണ്ഡ്യ പഠിച്ചിട്ടുണ്ടെന്നും സോളങ്കി പറഞ്ഞു.
Post Your Comments