Latest NewsNewsIndia

വിദേശ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി ഇല്ല

വിശദാംശങ്ങള്‍ അറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ അനുമതിയില്ലെന്ന് കേന്ദ്രം. സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കാനികില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു.

Read Also : ‘ലോകസമാധാന സമ്മേളനം കണ്ണൂരിൽ വെച്ച് നടത്തണം, പി ജയരാജനെ സമിതി ചെയര്‍മാനാക്കണം’: റോജി എം ജോൺ

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള അനുമതി സംബന്ധിച്ച ചോദ്യത്തിലായിരുന്നു കേന്ദ്ര വ്യോമയാന സഹമന്ത്രിയുടെ മറുപടി.

ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ അയച്ച കത്ത് കിട്ടിയിട്ടുണ്ടെന്നും നിലവില്‍ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ മാത്രമേ അത്തരം അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button