KeralaLatest NewsNewsIndia

വർഗ്ഗീയതയും പണവും കൊടുത്താണ് യുപിയിൽ ബിജെപി കുറഞ്ഞ സീറ്റുകളോടെ വിജയിച്ചത്: സിപിഐഎം പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: വർഗ്ഗീയതയും പണവും കൊടുത്താണ് യുപിയിൽ ബിജെപി കുറഞ്ഞ സീറ്റുകളോടെ വിജയിച്ചതെന്ന വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഹിന്ദുത്വ കോര്‍പറേറ്റ്‌ ഭരണത്തിന്റെ നയങ്ങള്‍ക്കും ഏകാധിപത്യ-ഫാസിസ്റ്റ്‌ ആക്രമണങ്ങള്‍ക്കുമെതിരായ പോരാട്ടം, ഇടതുപക്ഷ ജനാധിപത്യ കക്ഷികള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പോളിറ്റ് ബ്യൂറോ നിർദ്ദേശിച്ചു.

Also Read:ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, സ്കൂളുകൾ അടച്ചു

‘രാജ്യത്ത്‌ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആധിപത്യം തുടരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം. യുപി അടക്കം ഭരണത്തിലുണ്ടായിരുന്ന നാലു സംസ്ഥാനത്തും ബിജെപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കിയും വലിയൊരു വിഭാഗം മാധ്യമങ്ങളെ നിയന്ത്രിച്ചും വമ്പിച്ച പണാധികാരവും ഉപയോഗിച്ചാണ്‌ കുറഞ്ഞ സീറ്റുകളോടെ ബിജെപി യുപിയില്‍ അധികാരം നിലനിര്‍ത്തിയത്‌. പരമ്പരാഗത പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും അകാലിദളിനെയും തഴഞ്ഞാണ്‌ പഞ്ചാബിലെ ജനങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിയെ തെരഞ്ഞെടുത്തത്‌. സമ്പൂർണ്ണ മാറ്റത്തിനാണ്‌ പഞ്ചാബിലെ ജനങ്ങള്‍ വോട്ട്‌ ചെയ്‌തത്‌’, പോളിറ്റ് ബ്യൂറോ വിലയിരുത്തി.

‘തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു പിന്നാലെ ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള ആക്രമണം ബിജെപി തീവ്രമാക്കിയിരിക്കുകയാണ്‌. ബിജെപിയുടെ രാഷ്‌ട്രീയ ഭീകരത അങ്ങേയറ്റം അപലപനീയമാണ്‌. പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കും’, പിബി യോഗം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button