KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി പഠനം നിർത്തിയ സംഭവം: പൊലീസ് കേസെടുത്തു

റാഗിങ്ങിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്ന ജിതിൻ ജോയ് പഠനം അവസാനിപ്പിച്ചത് വാർത്തയായിരുന്നു.

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്, റാഗിങ്ങ് ആക്റ്റിലെ സെക്ഷൻ 4 അനുസരിച്ച് ഉദ്യോഗസ്ഥർ കേസ് എടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗത്തിലെ പിജി വിദ്യാർത്ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് സംഭവത്തിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Also read: അപ്രതീക്ഷിതമായി ഭാര്യ മരിച്ചതിൽ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു

റാഗിങ്ങിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്ന ജിതിൻ ജോയ് പഠനം അവസാനിപ്പിച്ചത് വാർത്തയായിരുന്നു. ജിതിന്‍റെ പരാതിയെ തുടർന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രണ്ട് സീനിയർ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ പിജി വിഭാഗത്തില്‍ പ്രവേശനം നേടിയത് മുതല്‍, തനിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിന്‍ ജോയി പറഞ്ഞു. ‘രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചു. ജോലിഭാരം കാരണം ദിവസങ്ങളോളം കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല’ ജിതിൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button