അബുദാബി: കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. പൊതു, സ്വകാര്യ ഉടമസ്ഥതയിൽ കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനാണ് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ തീരുമാനം. പൊതുവിജ്ഞാനം നേടുന്നതിനു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാരിൽ വായനാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച സ്മാർട്ട് ചിൽഡ്രൻ ഓൺലൈൻ പദ്ധതിക്കും തുടക്കമായി.
അൽഐൻ സായിദ് സെൻട്രൽ ലൈബ്രറിയിൽ അറിവിന്റെ 50 വർഷം എന്ന പ്രമേയത്തിൽ യുഎഇയുടെ ചരിത്രം വിളിച്ചറിയിക്കുന്ന പ്രദർശനം നടന്നുവരുന്നുണ്ട്. സാംസ്‌കാരിക പരിവർത്തനത്തിനു ലൈബ്രറികൾ വഹിച്ച പങ്ക് വിശദമാക്കുന്ന പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദേശീയ വായനമാസാചരണ ഭാഗമായി നൂറിലേറെ സെമിനാറുകളും ശിൽപശാലകളും ഡിടിസി സംഘടിപ്പിച്ചിരുന്നു.
Post Your Comments