ThiruvananthapuramKeralaNattuvarthaLatest NewsNews

വാക്കുകൾ വളച്ചൊടിച്ചു: കൺസഷൻ വിവാദത്തിൽ മലക്കം മറിഞ്ഞ് ആന്റണി രാജു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിൽ മലക്കം മറിഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു. തന്റെ പ്രസ്താവനയിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കണ്‍സഷന്‍ നിരക്ക് പരമാവധി കുറയ്ക്കാനാണ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. തന്റെ പ്രസ്താവന മുഴുവനായും എടുത്ത് വായിച്ചാല്‍ നാണക്കേടുണ്ടാകില്ലെന്നും ഏതെങ്കിലും ഒരുവാക്ക് മാത്രം അടര്‍ത്തിയെടുക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര പരിഗണനയിലാണെന്നും നിലവിലെ കണ്‍സെഷന്‍ നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇടതുമുന്നണിയില്‍ സമവായമുണ്ടായ ശേഷമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

തോറ്റാലും മാറില്ല: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

നിലവിലെ കണ്‍സഷന്‍ നിരക്ക് വിദ്യാർഥികൾക്കുതന്നെ നാണക്കേടാണെന്ന് ആന്റണി രാജു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button