തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയ സങ്കടത്തിൽ മദ്യപിച്ചു ലക്ക് കെട്ട് റെയിൽ പാളത്തിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി പതിനൊന്നര മണിയോടെ പാളത്തിൽ തലവച്ചു ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ തീരുമാനം.
Also Read:ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം.!
ആയുസ്സിന്റെ ബലം കൊണ്ടായിരിക്കും ഇയാളുടെ ആത്മഹത്യാ വിവരം സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസുകാര്‍ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും അയാൾ മദ്യത്തിന്റെ ലഹരിയിലായിരുന്നു.
ലോറി ഡ്രൈവറായ യുവാവ് സിമെന്റ് ഇറക്കാനായിട്ടാണ് ഒല്ലൂരിൽ എത്തിയത്. യഥാർത്ഥത്തിൽ ഇയാൾ തലശ്ശേരി സ്വദേശിയാണ്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യത്തിന് വേണ്ടിയാണ് ഇയാൾ മദ്യപിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിയ യുവാവിനെ തൊഴിലുടമയെ വിളിച്ചുവരുത്തി അവരുടെ കൂടെ പറഞ്ഞുവിടുകയായിരുന്നു.
Post Your Comments