കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു. ഞായറാഴ്ച്ച മുതൽ കുവൈത്തിൽ സർക്കാർ ഓഫീസുകൾ സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കുവൈത്ത് സിവിൽ സർവീസ് ബ്യുറോയാണ് ഇക്കാര്യം അറിയിച്ചത്. സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിൽ എത്തുന്നതിൽ നൽകി വന്നിരുന്ന എല്ലാ ഇളവുകളും ഒഴിവാക്കിയതായി കുവൈത്ത് സിവിൽ സർവീസ് ബ്യുറോ അറിയിച്ചു.
കൃത്യമായ കാരണങ്ങളാൽ അനുവദിക്കപ്പെട്ട അവധികൾ പ്രകാരം മാത്രമാണ് ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിന് അനുമതി നൽകുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഷിഫ്റ്റ് സമ്പ്രദായം, ഫ്‌ളെക്‌സിബിൾ വർക്കിംഗ് ശൈലി എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് പ്രവൃത്തി സമയത്തിൽ നൽകിയ ഇളവ് നേരത്തെ കുവൈത്ത് ആരോഗ്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഈ മാസം 13 മുതൽ സാധാരണ സമയം അനുസരിച്ച് ജോലിക്കെത്തണമെന്നും ആർക്കും ഇനി മുതൽ ഇളവ് നൽകില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Read Also: വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചു: പഠനം അവസാനിപ്പിച്ച് ഓർത്തോ പിജി വിദ്യാര്‍ത്ഥി
Post Your Comments