MalappuramKeralaNattuvarthaLatest NewsNews

കെ.എസ്.ഇ.ബി ജീവനക്കാര്‍ സഞ്ചരിച്ച ട്രാവലറില്‍ ചരക്ക് ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ വൈദ്യുതി സെക്ഷനിലെ സബ് എന്‍ജിനീയര്‍ വാഴയൂര്‍ പുഞ്ചപ്പാടം താഴത്തുംചോല പരേതനായ അപ്പുട്ടിയുടെ മകന്‍ ഷാജി (44) ആണ് മരിച്ചത്

പെരിന്തല്‍മണ്ണ: വിനോദയാത്രക്കിടെ കെ.എസ്.ഇ.ബി ജീവനക്കാര്‍ സഞ്ചരിച്ച ട്രാവലറില്‍ ചരക്ക് ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ വൈദ്യുതി സെക്ഷനിലെ സബ് എന്‍ജിനീയര്‍ വാഴയൂര്‍ പുഞ്ചപ്പാടം താഴത്തുംചോല പരേതനായ അപ്പുട്ടിയുടെ മകന്‍ ഷാജി (44) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 6.15 ഓടെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ ഇ.എം.എസ് ആശുപത്രിക്ക് സമീപമുള്ള വളവിലായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു ദിവസത്തെ അവധിയില്‍ പുളിക്കല്‍ സെക്ഷനിലെ 17 ജീവനക്കാരടങ്ങുന്ന സംഘം പാലക്കാട് വഴി വാൽപാറയിലേക്ക് യാത്രപുറപ്പെട്ടതായിരുന്നു.

Read Also : പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി ജീവനൊടുക്കിയ നിലയിൽ

തമിഴ്നാട് രജിസ്ട്രേഷനുള്ള ചെന്നൈയിലെ ലൈലന്‍റ് ചരക്ക് ലോറി ട്രാവലില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മധ്യഭാഗത്തെ സീറ്റിലിരുന്ന മൂന്നുപേരില്‍ ഒരാളാണ് മരിച്ചത്. പരിക്കേറ്റ കൊണ്ടോട്ടി പൂക്കിലത്ത് സൂഫിയ എന്ന 23കാരിയെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോള്‍ പിറകിലുണ്ടായിരുന്ന സ്കൂട്ടര്‍ ട്രാവലറില്‍ ഇടിച്ച്‌ മറിഞ്ഞ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന അങ്ങാടിപ്പുറം സ്വദേശിനി ഒറവുംപുറത്ത് ഹാദിയ (22) ക്കും പരിക്കേറ്റു. ഇവരെയും ട്രാവലറിലെ മറ്റു യാത്രക്കാരായ പുളിക്കല്‍ ദേവാരത്തില്‍ സുനി (43), രാമനാട്ടുകര ഇളയടത് അമീര്‍ അലി(29), കൊണ്ടോട്ടി ഐക്കരപ്പടി പേവുംപുറത്ത് ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി മുഹമ്മദ് ഷാഫി (31), ഫറോക്ക് കരുവാംതിരുത്തില്‍ വളപ്പില്‍ റഫീഖ് (40), എടവണ്ണ പരപ്പന്‍ ഷബീം (22), ലോറി ഡ്രൈവര്‍ ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെയും പരിക്കുകളോടെ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button