KeralaLatest NewsNewsIndia

പരാതിയില്ല, ത​നി​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യും സ്വീ​ക​രി​ക്കാം: കെസി വേ​ണു​ഗോ​പാ​ല്‍

ഡ​ല്‍​ഹി: ത​നി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് എ​ന്ത് ന​ട​പ​ടി വേ​ണ​മെ​ങ്കി​ലും സ്വീ​ക​രി​ക്കാ​മെ​ന്ന് എഐസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെസി വേ​ണു​ഗോ​പാ​ല്‍. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍ സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ പ​ങ്ക് ച​ര്‍​ച്ച​യാ​കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും ത​ന്നെ നീ​ക്കു​ന്ന​ത​ട​ക്കം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് എ​ന്തു​ന​ട​പ​ടി​യും സ്വീ​ക​രി​ക്കാമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാനമാനങ്ങള്‍ എല്ലാ കാലത്തും ഒരുകൂട്ടര്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാ​ര്‍​ട്ടി​യ്ക്ക് ദയ​നീ​യ പ​രാ​ജ​മു​ണ്ടാ​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ഷ​മ​മു​ണ്ടാ​കുമെന്നും അ​വ​ര്‍ പ​ല​രീ​തി​യി​ല്‍ പ്ര​തി​ക​രി​ച്ചെ​ന്നു​വ​രുമെന്നും വേണുഗോപാൽ പറഞ്ഞു. താ​ന​തി​നെ പോ​സി​റ്റീ​വാ​യാ​ണ് കാ​ണു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോറ്റതിന് ശേഷവും നിത്യവും അവർ മണ്ഡലത്തിൽ പോയി, അതിന്‍റെ ഫലം അവർക്ക് കിട്ടി:സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി പദ്മനാഭൻ

വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് അ​തീ​ത​നാ​യ ആളല്ല താ​ന്‍. കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ത​ന്നെ കു​റി​ച്ച്‌ പ​റ​യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ത​ന്നെ​യ​ല്ല വി​മ​ര്‍​ശി​ക്കു​ന്ന​ത്, താ​ന്‍ വ​ഹി​ക്കു​ന്ന പ​ദ​വി​യെ​യാ​ണ് പ്രവർത്തകർ വി​മ​ര്‍​ശി​ക്കു​ന്ന​ത്. വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍, കോ​ണ്‍​ഗ്ര​സ് ന​ന്നാ​യി​ക്കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ന​ല്ല ചി​ന്താ​ഗ​തി​യാ​ണ് താ​ന്‍ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്,’ വേണുഗോപാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button