കീവ്: റഷ്യക്കെതിരായ പോരാട്ടത്തിനായി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യൻ വിദ്യാർത്ഥി മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി ഇരുപത്തൊന്നുകാരനായ സായി നികേഷാണ് വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന് അറിയിച്ചത്.
യുക്രൈനിലെ നാഷണല്‍ എയറോ സ്‌പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സായി. ചെറുപ്പം മുതല്‍ തന്നെ സൈന്യത്തില്‍ ചേരാന്‍ താല്‍പര്യപ്പെട്ടിരുന്ന അദ്ദേഹം രണ്ട് തവണ ആര്‍മിയില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഉയരകുറവ് കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ്, യുദ്ധ മുന്നണിയില്‍ നിന്ന് നേരിട്ട് പോരാടണം എന്ന ആഗ്രഹത്തോടെ സായി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇന്റര്‍ നാഷണല്‍ റീജിയന്‍ ഫോര്‍ ടെറിടോറിയല്‍ ഡിഫെന്‍ലായിരുന്നു സായി. വിദേശ പൗരന്മാർ
ഉള്‍പ്പെടുന്ന സൈനിക വിഭാഗമാണിത്. സൈന്യത്തില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇയാള്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പേര് മാറ്റുകയും ചെയ്തിരുന്നു.
Post Your Comments